Tuesday, 26 April 2011

നിങ്ങളുടെ നല്ല സുഹൃത്തായി ഒരു യാത്ര......


ജീവിതം ഒരു യാത്രയാണ് ..... 
സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് 
വഞ്ചിയില്‍‌ സ്വപ്നസാക്ഷാത്കാരം എന്ന ലക്ഷ്യബോധവും മനസ്സിലേറ്റി, 
മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത, 
മുന്‍‌വിധികളില്ലാത്ത യാത്ര...
ഈ യാത്രയില്‍‌ വീണു കിട്ടുന്ന ചില സുന്ദര
നിമിഷങ്ങള്‍‌... ഓര്‍‌ത്തു വയ്ക്കാന്‍‌ ചില മോഹന സ്വപ്നങ്ങള്‍‌... 
അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്‍റെ  ഭാഷയില്‍‌ നമുക്കിവിടെ 
സൂക്ഷിക്കാം... പരസ്പരം പങ്കു വയ്ക്കാം...



എല്ലാവരേയും ക്ഷണിക്കുന്നു ഹൃദയപൂര്‍‌വ്വംപരിചയപ്പെടുന്നവരുടെ മനസ്സില്‍‍ വിനയം കൊണ്ട്
ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി......
നിങ്ങളുടെ എറ്റവും അടുത്ത കുട്ടുകരനായി   ....
ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും 
സ്വന്തം
................................... നിജില്‍ 

Monday, 25 April 2011

ദൂരെയാണെങ്കിലും.......


ദൂരെയാണെങ്കിലും
നീ എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....:ഒരു കടലോളം സ്നേഹവുമായ്
നീ നിന്നിട്ടും ഒരു കുന്നിക്കുരുവോളം പോലും തിരികെ തരാന്‍ എനിക്കായില്ല
കാരണം നിന്റെ സ്നേഹം ഞാനറിഞ്ഞിരുന്നില്ല

എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും നിന്‍റെ അരികില്‍ ഞാന്‍ ഉണ്ടാവും.. ഒരു ഇളം തെന്നല്‍ പോലെ നിന്നെ ഞാന്‍ തഴുകി കൊണ്ടിരിക്കും. "

ഞാന്‍
ഒന്ന് കൊതിച്ചു പോയി...വീണ്ടും ആ പഴയ ഓര്‍മകളില്‍ മുഴുകി ജീവിക്കാന്‍.
അതിലൂടെ നിന്നെ വീണ്ടും ഒന്നും കൂടി കാണുവാന്‍ . അന്നൊരിക്കല്‍ നീ എന്‍റെ
മുന്നില്‍ വന്നു നിന്നപ്പോള്‍. നീ എന്നെ നോക്കി ചിരിച്ചപ്പോള്‍ അറിഞ്ഞില്ല
ഒന്നും. ഒടുവില്‍ പിരിയുന്ന നിമിഷത്തില്‍ വീണ്ടും കാണുമോ? എന്നു ഒരു ചോദ്യം
പോലെ നീ എന്നെ നോക്കിയതും. ആ നോട്ടം കണ്ടു എന്‍റെ മനസ്സില്‍ നിന്‍റെ
സ്നേഹത്തിന്‍റെ നോവ്‌ അറിഞ്ഞതും. ഇന്നും അതൊരു തീരാ നഷ്ടം ആയി മാറുന്നതും
ഞാന്‍ അറിയുന്നു. എന്ത് കൊണ്ട് എന്‍റെ കണ്ണുകള്‍ നിറയുന്നത്‌ തടയാന്‍
കഴിയുന്നില്ല..........?

പിരിയുന്ന നേരം എന്ത് കൊണ്ട് എനിക്ക്
നിന്നോട് എന്‍റെ സ്നേഹം പറയാന്‍ തോന്നിയില്ല? അന്ന് ഞാന്‍ നിന്‍റെ അടുത്തു
വന്നു അതു പറഞ്ഞിരുനെങ്കില്‍ ഇന്ന് ഞാന്‍ ഇങ്ങനെ കണ്ണുനീരോടെ..........

.........................................................................................................................nijil